ഖത്തറിൽ‍ നിന്ന് ഉംറയ്ക്ക് പുറപ്പെട്ട കാർ‍ അപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ‍ മരിച്ചു


ഖത്തറിൽ‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാർ‍ അപകടത്തിൽ‍ പെട്ട് മൂന്ന് പേർ‍ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തിൽ‍ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്.

ദോഹയിൽ‍ നിന്നും ഇവർ‍ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. കാറിൽ‍ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റർ‍ അകലെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവർ‍ സഞ്ചരിച്ച കാർ‍ മറിഞ്ഞ് അപകടമുണ്ടായത്. ഫൈസലിനും ഭാര്യാ പിതാവ് അബ്ദുൽ‍ ഖാദറിനും നിസാര പരുക്കേറ്റു.

പരുക്കേറ്റവരെ ത്വാഇഫ് അമീർ‍ സുൽ‍ത്താന്‍ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തിൽ‍ പരുക്കേൽ‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ‍ മോർ‍ച്ചറിയിൽ‍ സൂക്ഷിച്ചിരിക്കുകയാണ്.

article-image

ാോീൂാേൂ

You might also like

Most Viewed