നാദാപുരം സ്വദേശിനി ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതി ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ−ഖമർലൈല ദന്പതികളുടെ മകൾ ലഫസിന സുബൈർ(28)ആണ് മരിച്ചത്.
വീട്ടിലെ കുളിമുറിയിൽ വച്ച് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നു.
കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.
ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ, ഐദിൻ ഉസ്മാൻ.