ഖത്തറിൽ ശന്പളം വൈ­കി­യാൽ തൊ­ഴി­ലാ­ളി­കൾ­ക്ക് കന്പനി­ മാ­റാം


രാജ്യത്ത് ശന്പള സംരക്ഷണ സംവി ധാനം (ഡബ്ല്യു.പി.എസ്) ശക്തമാക്കാനൊരുങ്ങി തൊഴിൽ മന്ത്രാലയം. ഇതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഏഴു ദിവസത്തിലധികം ശന്പളം വൈകുന്ന കന്പനികളിൽ‍ നിന്നു നോ ഒബ്ജക്ഷൻ സർ‍ട്ടിഫിക്കറ്റ് (എൻ.ഒ.സി) ഇല്ലാതെതന്നെ പ്രവാസി തൊളിലാളികൾ‍ക്കു ജോലിമാറാൻ അവകാശമുണ്ടെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശം. മന്ത്രിതല സമിതി കൈക്കൊണ്ട ഈ തീരുമാനം ഉടൻ നടപ്പാക്കുമെന്നു തൊഴിൽ‍വകുപ്പ് അധികൃതർ അറിയിച്ചു. ജീവനക്കാർക്ക് എല്ലാമാസവും കൃത്യസമയത്തു ശന്പളം നൽകണമെന്ന നിർദ്ദേശവും തൊഴിൽ മന്ത്രാലയം എല്ലാ കന്പിനികൾക്കും നൽകിയിട്ടുണ്ട്.

രാജ്യത്ത് ശന്പള സംരക്ഷണ സംവിധാനം നിലവിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇനിയും ചില കന്പനികൾ‍ ഇതു പ്രാബല്യത്തിലാക്കിയിട്ടില്ല. വേതന സംരക്ഷണ സംവിധാനം നടപ്പാക്കാത്ത കന്പനികളെ കരിന്പട്ടികയിൽ‍പ്പെടുത്തുകയും സർക്കാർ സഹായങ്ങളിൽ നിന്നൊഴിവാക്കുകയും  ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

തൊഴിൽ തർക്കം പരിഹരിക്കാൻ പുതിയ സമിതി രൂപീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ തൊഴിൽ‍ തർക്കങ്ങളിൽ കോടതികളാണ് തീർപ്പുകൽപ്പിച്ചിരുന്നത്. പുതിയ സമിതി നിലവിൽ വരുന്നതോടെ മൂന്നാഴ്ചക്കുള്ളിൽ പരിഹാരമുണ്ടാകും. തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്നിവയുടെ പ്രതിനിധികളും ഒരു  ജഡ്ജിയുമാണ് സമിതി അംഗങ്ങൾ‍.

ഏതു തൊഴിലാളിക്കും സമിതിയെ സമീപിക്കാം. പരാതി സത്യമാണെങ്കിൽ തൊഴിൽ കരാർ കാലാവധി പൂർത്തിയാകുംമുന്പേ  തൊഴിൽ‍ മാറാൻ പരാതിക്കാരൻ അവസരം ലഭിക്കും. മാത്രമല്ല സർ‍ക്കാർ പട്ടികയിൽ നിന്ന് കന്പനിയുടെ പേരു നീക്കുകയും ചെയ്യും. 

ജീവനക്കാരനാണ്  കുറ്റക്കാര നെന്ന് സമിതിക്കു ബോധ്യപ്പെട്ടാൽ‍ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ‍ കന്പനിക്ക് അനുവാദം നൽകും. പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ നാലു വർഷത്തേക്ക് ഖത്തറിൽ ജോലിചെയ്യുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്യും. കുറ്റം ഗുരുതരമെങ്കിൽ വിലക്കുകാലാവധി ദീർഘിപ്പിക്കാനും സമിതിക്ക് അധികാരമുണ്ട്.

You might also like

Most Viewed