ഖത്തറിലെ മലയാളി വ്യവസായി കെ. മുഹമ്മദ് ഈസ അന്തരിച്ചു
![ഖത്തറിലെ മലയാളി വ്യവസായി കെ. മുഹമ്മദ് ഈസ അന്തരിച്ചു ഖത്തറിലെ മലയാളി വ്യവസായി കെ. മുഹമ്മദ് ഈസ അന്തരിച്ചു](https://www.4pmnewsonline.com/admin/post/upload/A_hHT7dbXiEA_2025-02-12_1739342525resized_pic.jpg)
ദോഹ:
ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കലാ-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവും മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയുമായ കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം. ഖത്തറിലെ പ്രശസ്തമായ അലി ഇൻറർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജറും ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറും നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ് ഇദ്ദേഹം.
ഫുട്ബാൾ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ കാലും ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു പരേതൻ. 1976ൽ തൻെറ 19ാം വയസ്സിൽ കപ്പൽ കയറി ഖത്തറിലെത്തിയാണ് ഇദ്ദേഹം പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചത്. പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ. മക്കൾ : മക്കൾ: നജ്‌ല, നൗഫൽ, നാദിർ, നമീർ
aa