ഖത്തറിൽ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു


വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തറിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥി മുഹമ്മദ് ഹനീന്‍ (17) ആണ് മരിച്ചത്.

തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി വീട്ടിലെ വളപ്പില്‍ ഷാജഹാന്‍,ഷംന ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ചൊവ്വാഴ്ച വുഖൈറിലുണ്ടായ കാറപകടത്തിലാണ് ഹനീന് ഗുരുതരമായി പരിക്കേറ്റത്. ഹനീനും രണ്ട് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല.

article-image

xgxg

You might also like

Most Viewed