ഖത്തർ ഡ്യൂട്ടി ഫ്രീയ്ക്ക് ഫാബ് പുരസകാരം
ദോഹ: എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് (ഫാബ്) പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തർ ഡ്യൂട്ടി ഫ്രീ. എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് ഓഫർ ഓഫ് ദി ഇയർ, എയർപോർട്ട് ലോഞ്ച് ഓഫ് ദി ഇയർ ഇന്റർനാഷനൽ (ലൂയിസ് വിറ്റോൺ ലോഞ്ച്), എയർപോർട്ട് എഫ് & ബി ഓപണിങ് ഓഫ് ദി ഇയർ (സൂഖ് അൽ മതാർ), ഓഫർ ഓഫ് ദി ഇയർ മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക റീജനൽ വിന്നർ, എയർപോർട്ട് എഫ് & ബി ഓപണിങ് ഓഫ് ദി ഇയർ റീജനൽ വിന്നർ (സൂഖ് അൽ മതാർ), എയർപോർട്ട് ലോഞ്ച് ഫുഡ് ആൻഡ് ബിവറേജ് ഓഫറിങ് ഓഫ് ദി ഇയർ റീജനൽ വിന്നർ (ലൂയിസ് വിറ്റോൺ ലോഞ്ച്), എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് ഓഫർ ബെസ്റ്റ് റപ്രസെന്റിങ് സെൻസ് ഓഫ് പ്ലേസ് റീജനൽ വിന്നർ (ബാസ്റ്റ) എന്നീ പുരസ്കാരങ്ങളാണ് ഖത്തർ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കിയത്. അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന എയർപോർട്ട് ഫാബ് പ്ലസ് ഹോസ്പിറ്റാലിറ്റി കോൺഫറൻസിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളിലെ സ്വീകരണത്തിന്റെയും സേവനത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മൂഡി ഡേവിഡ് റേറ്റിങ് ഏജൻസി 2002 മുതൽ നൽകി വരുന്നതാണ് പുരസ്കാരം.
നിക്ഷേപം, നവീകരണം, ഗുണനിലവാരം ഉറപ്പുവരുത്തൽ എന്നിവയിൽ ശ്രദ്ധിക്കുന്നതാണ് നേട്ടത്തിന് പിന്നിലെന്ന് ഖത്തർ ഡ്യൂട്ടി ഫ്രീ സീനിയർ വൈസ് പ്രസിഡന്റ് താബിത് മുസ്‍ലിഹ് പ്രസ്താവനയിൽ പറഞ്ഞു. 340ലേറെ പാചക വിദഗ്ധർ ഉൾപ്പെടെ 1700ലേറെ പ്രഫഷനലുകൾ മികച്ച രീതിയിൽ സേവനം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 70 ഔട്ട്‍ലെറ്റുകളിലൂടെ പ്രതിവർഷം 60 ലക്ഷത്തിലധികം ഭക്ഷണം പ്രതിവർഷം നൽകിവരുന്നു. ഖത്തർ ഡ്യൂട്ടി ഫ്രീയുടെ നിലവാരമുള്ള സേവനത്തെയും അംഗീകാരങ്ങളെയും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ പ്രകീർത്തിച്ചു.
ers