ഖത്തറിൽ താപനില കൂടുന്നു; 48 ഡിഗ്രി സെൽഷ്യസ് വരെ ഉയാരാമെന്ന് മുന്നറിയിപ്പ്


ദോഹ: ഖത്തറിൽ അന്തരീക്ഷ താപനില പടിപടിയായി ഉയരുന്നു. ചൊവ്വാഴ്ച ഉയർന്ന താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. രാവിലെ 11നാണ് കൂടിയ താപനില റിപ്പോർട്ട് ചെയ്തത്. ഈ ആഴ്ച അവസാനം വരെ ചൂട് ഘട്ടംഘട്ടമായി കൂടിക്കൊണ്ടിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. ദോഹ, മിസൈമീർ, മുകൈനീസ് തുടങ്ങിയ മേഖലകളിൽ ഏതാനും ദിവസമായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റിന് അൽപം ശമനമുണ്ടെങ്കിലും പകൽ സമയങ്ങളിലെ ചൂട് ശരാശരി താപനിലയിൽനിന്നും മൂന്ന് മുതൽ നാൽ ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടുമെന്നാണ് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്.അവശത, അപസ്മാരം, ബോധക്ഷയം തുടങ്ങി അടിയന്തര പരിചരണം ആവശ്യമുള്ള ലക്ഷണങ്ങൾ അനുഭവിക്കുന്നവർ 999 എന്ന നമ്പറിൽ വിളിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

ശാരീരികാസ്വാസ്ഥ്യങ്ങളും അസ്വാഭാവിക പെരുമാറ്റങ്ങളും, സംസാരത്തിൽ അവ്യക്തത, ശരീരമാസകലം വിറയൽ, ബോധം നഷ്ടമാവൽ, കടുത്ത തലവേദന, ക്ഷീണം, അസാധാരണ വിയർപ്പ്, ഡ്രൈ സ്കിൻ തുടങ്ങിയ ലക്ഷണങ്ങളും കരുതിയിരിക്കണം. ഇത്തരം ലക്ഷണങ്ങൾ കാണുന്നവരെ ഉടൻ തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റണമെന്നും വെള്ളം, ഐസ് എന്നിവ ഉപയോഗിച്ച് ശരീരം തണുപ്പിക്കണമെന്നും മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. പകൽ സമയങ്ങളിൽ ആരോഗ്യ പരിരക്ഷക്കുള്ള മുൻകരുതലെടുക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി ചെയ്യരുതെന്നും നിർദേശമുണ്ട്. തുറസ്സായ സ്ഥലങ്ങളിലും സൈറ്റുകളിലും ഉച്ചക്ക് തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കുന്നതിനും വിലക്കുണ്ട്. 

11 മുതൽ, മൂന്ന് മണിവരെ പൊതു ഇടങ്ങളിൽ ജോലി ചെയ്യിച്ചാൽ തൊഴിലുടമക്കെതിരെ കനത്ത പിഴ ചുമത്തുകയും മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്യും. കമ്പനികളും സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കണമെന്നും, മുൻ കാലങ്ങളിലേതുപോലെ തൊഴിലാളികളുടെ ജോലി സമയം വർക്ക് സൈറ്റുകളിൽ കാണുന്ന വിധം പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലേബർ ഇൻസ്‌പെക്ടർമാർ തൊഴിലിടങ്ങളിൽ പരിശോധന നടത്തും. നിയമം ലംഘിക്കുന്നവർക്കെതിരിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ15 മിനിറ്റ് കൂടുമ്പോൾ തണുത്തവെള്ളം കുടിക്കുക ചായ, കാപ്പി, ഊർജ പാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്ക് എന്നി വ ഉപേക്ഷിക്കുകജോലിക്കിടയിൽ ഇടവേളയെടുക്കാൻ ശ്രമിക്കുക ലഘുവായതും പോഷക ഗുണമുള്ളതുമായ ഭക്ഷണം കഴിക്കുകമൃദുവായതും അയഞ്ഞതുമായ വസ്ത്രം ധരിക്കുക വെയിലത്തിറങ്ങുമ്പോൾ തല മറക്കുക.

article-image

േിു്േു

You might also like

Most Viewed