മസ്കത്ത് ലഖ്നൗ സർവിസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
ഇന്ത്യൻ സെക്ടറിൽ ലഖ്നോവിലേക്ക് പുതിയ സർവിസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. മാർച്ച് 15 മുതൽ പ്രതിദിന സർവിസ് നടത്തും. മാർച്ച് 15ന് രാവിലെ 7.30ന് ലഖ്‌നോ വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന വിമാനം 9.35ന് ആണ് മസ്‌കത്തിൽ എത്തുക. ഇവിടെനിന്നും 10.35ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.30ന് ലക്‌നോവിൽ എത്തിച്ചേരും.
മാർച്ച് 30 വരെ ഈ സമയക്രമം അനുസരിച്ചായിരിക്കും സർവിസ്. 31 മുതൽ സമയ ക്രമത്തിൽ മാറ്റമുണ്ട്. രാത്രി 9.30ന് ലഖ്നോവിൽനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.35ന് ആണ് മസ്കത്തിൽ എത്തിച്ചേരുക. ഇവിടെനിന്നും പുലർച്ച 1.25നു പുറപ്പെടുന്ന വിമാനം രാവിലെ 6:20ന് ലഖ്നോവിൽ ലാൻഡ് ചെയ്യും. വിമാന ടിക്കറ്റുകൾ ബുക്കിങ് തുടങ്ങി.
dvgvxfv