ഒമാനും സൗദിയയും സഹകരണം വർധിപ്പിക്കും


ഒമാൻ സാന്പത്തിക മന്ത്രി ഡോ. സഈദ് മുഹമ്മദ് അൽ സഖ്‌രിയുമായി സൗദി സാന്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ ഫാദിൽ അലിഇബ്രാഹിമും പ്രതിനിധി സംഘവും മസ്കത്തിൽ കൂടിക്കാഴ്ച നടത്തി. വിവിധ സാന്പത്തിക മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുകക്ഷികളും ചർച്ച ചെയ്തു. സാന്പത്തിക, ആസൂത്രണ മേഖലയിലെ പരസ്പര ധാരണപത്രത്തിന്റെ  പദ്ധതിയെ സംബന്ധിച്ചുള്ളകാര്യങ്ങൾ അവലോകനം ചെയ്തു. 

ഒമാൻ വിഷൻ 2040, സൗദി വിഷൻ 2030 എന്നിവയുടെ ലക്ഷ്യങ്ങളും രണ്ടു മന്ത്രിമാരും എടുത്തുപറഞ്ഞു.   ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തികവും സാമൂഹികവുമായ ഏകീകരണം വർധിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. സാന്പത്തിക മന്ത്രാലയം അണ്ടർസെക്രട്ടറി നാസർ റാഷിദ് അൽ മാവാലിയും മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

article-image

sadfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed