തൊഴിൽ നിയമ ലംഘനം; ഒമാനിൽ 262 തൊഴിലാളികൾ അറസ്റ്റിൽ
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് 262 തൊഴിലാളികളെ പിടികൂടി. തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നവംബറിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലാകുന്നത്.
ശരിയായ നടപടിക്രമങ്ങളില്ലാതെ ജോലി ഉപേക്ഷിച്ച 91 വ്യക്തികളും തങ്ങൾക്ക് അനുമതിയില്ലാത്ത തൊഴിലുകളിൽ ജോലി ചെയ്യുന്ന 58പേരും ഉൾപ്പെടും.
തൊഴിലാളികളുടെ അവകാശങ്ങൾ പാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി തൊഴിൽ ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന.
ewdfes