ഒമാനിൽ ഹലാല്‍ അല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
ഹലാല്‍ അല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫുഡ് സെക്യൂരിറ്റി ആൻഡ് ക്വാളിറ്റി സെന്റര്‍ (എഫ് എസ് ഖ്യു സി) മുന്നറിയിപ്പ്. ഹലാല്‍ അല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അധികൃതര്‍. ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചരക്കുകള്‍ ലബോറട്ടറി വഴി പരിശോധിക്കുകയും നിര്‍ദേശിച്ചിരിക്കുന്ന ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതായി എഫ് എസ് ഖ്യു സി അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉത്പന്നങ്ങള്‍ നിരസിക്കുന്നതായും ഇവ പ്രാദേശിക വിപണിയില്‍ വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
േ്ിു്ിു