ഒമാന്റെ ആദ്യ കൃത്രിമ ഉപഗ്രഹം അമാൻ −ഒന്ന് വിജയകരമായി വിക്ഷേപിച്ചു
![ഒമാന്റെ ആദ്യ കൃത്രിമ ഉപഗ്രഹം അമാൻ −ഒന്ന് വിജയകരമായി വിക്ഷേപിച്ചു ഒമാന്റെ ആദ്യ കൃത്രിമ ഉപഗ്രഹം അമാൻ −ഒന്ന് വിജയകരമായി വിക്ഷേപിച്ചു](https://www.4pmnewsonline.com/admin/post/upload/A_g18NwjFJzy_2023-11-15_1700046337resized_pic.jpg)
ഒമാന്റെ ആദ്യ കൃത്രിമ ഉപഗ്രഹമായ അമാൻ −ഒന്ന് വിജയകരമായി വിക്ഷേപിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഈ വർഷം ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതികപിഴവ് കാരണം വിക്ഷേപണം പരാജയപ്പെട്ടു.
ഒമാൻ ബഹിരാകാശ കമ്പനിയായ എറ്റ്കോ സ്പേസാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ ഒമ്പത് റോക്കറ്റിൽ ഘടിപ്പിച്ച് കാലിഫോർണിയയിലെ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിയതായി എറ്റ്കോ സ്പേസ് അറിയിച്ചു. എറ്റ്കോ സ്പേസിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ മേഖലയിലെ ആദ്യ കാൽവെപ്പാണെന്ന് കമ്പനിയുടെ സി.ഇ.ഒ അബ്ദുൽ അസീസ് ജാഫർ പറഞ്ഞു.
asdfads