തേജ് ചുഴലിക്കാറ്റ്; ഒമാനിൽ കനത്ത മഴ


അറബികടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. ഇന്ന് പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത് സദയിൽ കനത്ത മഴ ആരംഭിച്ചു. അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു.

അതേസമയം തേജ് ചുഴലിക്കാറ്റിന്റെ ശക്തി കുറ‍ഞ്ഞു. ഇന്ന് അർധരാത്രിയോടെ ചുഴലിക്കാറ്റ് യെമൻ തീരത്ത് തൊടും. പരമാവധി 150 കിലോമീറ്റർ വേഗതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാൻ, യമൻ തീരത്തോട് അടുത്തുവരുന്നുണ്ടെങ്കിലും അവിടെയെത്തുമ്പോഴേയ്ക്ക് കാറ്റഗറി 2 ചുഴലിക്കാറ്റായി മാറും. ഇത് തീരങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകും.

article-image

ADSADSADSSADDSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed