ഒമാനിൽ ശൂറാ കൗൺസിൽ അംഗങ്ങളുടെ എണ്ണം 90 ആകും


പത്താം ടേമിലേക്കുള്ള ശൂറാ കൗൺസിൽ അംഗങ്ങളുടെ എണ്ണം 90 ആകും. നാല് അംഗങ്ങളുടെ  എണ്ണത്തിന്‍റെ വർധനാവാണുണ്ടായിരിക്കുന്നത്. ബിദ്ബിദ്, ഇബ്ര എന്നീ വിലായത്തിലെ പ്രതിനിധികളുടെ എണ്ണം രണ്ടായി ഉയർത്തും. ജബൽ അഖ്ദർ,  സിനാവ് വിലായത്തുകളിൽനിന്ന് ഓരോ പ്രതിനിധികൾ വീതമാണ് പുതുതായി ഉൾപ്പെുടുത്തിയിരിക്കുന്നത്. ഓരോ അംഗങ്ങൾ വീതമുള്ള വിലായത്തുകൾ: മസ്‌കത്ത്, താഖ, മിർബത്ത്, റഖ്യുത്, തുംറൈത്ത്, ധാൽകുത്ത്, അൽ  മസ്യൂന, മുഖ്‌ഷിൻ, ഷാലിം, അൽ−ഹലാനിയത്ത് ദ്വീപുകൾ, സാദ, ഖസബ്, ദിബ്ബ, ബുഖ, മദ്ഹ, മഹ്ദ, അൽ സുനൈന, മനഅ, അൽ ഹംറ, ആദം, ജബൽ അഖ്ദർ, അൽ അവാബി, നഖൽ, വാദി അൽ മഅവൽ, അൽ കാമിൽ, അൽ വാഫി, മസീറ, ബിദിയ, അൽ ഖാബിൽ, വാദി ബാനി ഖാലിദ്, ദിമ , അൽതായ്യിൻ, സിനാവ്, യാങ്കുൽ,ധങ്ക്, ഹൈമ, മഹൂത്, ദുകം, അൽ ജസാർ എന്നിവയാണ്.   രണ്ട് അംഗങ്ങൾ പ്രതിനിധീകരിക്കുന്ന വിലായത്തുകൾ: മത്ര, അൽ അമീറാത്ത്, ബൗഷർ, സീബ്, ഖുറിയാത്ത്, സലാല, ബുറൈമി, നിസ്വ, ബഹ്‌ല, ഇസ്‌കി, സമൈൽ, ബിദ്ബിദ്, സുഹാർ, ഷിനാസ്, ലിവ, സഹം, ഖാബൂറ, സുവൈഖ്, റുസ്താഖ്, ബർക, മുസന്ന, സൂർ, ജഅലാൻ ബാനി ബു ഹസ്സൻ, ജഅലാൻ ബാനി ബു അലി, ഇബ്ര, മുദൈബി, ഇബ്രി. പത്താമത്  മജ്‌ലിസ് ശൂറ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ആഭ്യന്തര മന്ത്രാലയം  ദിവസങ്ങൾക്ക് പ്രസിദ്ധീകരിച്ചു.  ഒമാനിലും രാജ്യത്തിന് പുറത്തുമുള്ള 753,690 പൗരന്‍മാര്‍ക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. രാജ്യത്ത് ഒക്ടോബർ 29ന് ആണ് വോട്ടെടുപ്പ് നടക്കുക.  വിദേശത്തുള്ള ഒമാനികൾക്ക്  ഒക്‌ടോബർ 22ന് ആണ് വോട്ടു ചെയ്യാൻ സൗകര്യമാരുക്കിയിരിക്കുന്നത്. രാവിലെ എട്ട്  മണി മുതൽ വൈകുന്നേരം ഏഴുമണിവരെയായിരിക്കും വോട്ടിങ്ങ്. ശൂറ തെരഞ്ഞെടിപ്പിന് ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് ഉപയോഗിക്കുന്നത്.   

ഇത് ആദ്യമായിട്ടാണ് ശൂറ തെരഞ്ഞെടുപ്പിന് ഇ വോട്ടിങ് രീതി സ്വീകരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ളവരും ഒമാനിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി വോട്ട് ചെയ്യാനാകും.  ഫല പ്രഖ്യാപനവും വെബ്‌സൈറ്റ് വഴിയാകും. സുപ്രീം ഇലക്ഷന്‍ കമ്മിറ്റിയെ സുപ്രീം കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനാണ് നയിക്കുക. ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കും. 

article-image

sdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed