ഒമാനിൽ നിന്ന് കേരളത്തിലേക്ക് രണ്ട് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു
കേരളത്തിലേക്ക് രണ്ട് വിമാനക്കമ്പനികൾ കൂടി പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ഒമാന്‍ വിമാനക്കമ്പനികളായ ഒമാന്‍ എയറും സലാം എയറുമാണ് സർവീസുകൾ നടത്തുക. ഒമാന്‍ എയർ തിരുവനന്തപുരത്തേക്കും സലാം എയർ കോഴിക്കോട്ടേക്കുമാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ഒക്ടോബർ മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. ഒക്ടോബർ ആദ്യ വാരം മസ്‌കറ്റ്−തിരുവനന്തപുരം റൂട്ടിൽ ഒമാന്‍ എയർ പ്രതിദിന സർവീസ് നടത്തും. നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും.
സലാം എയർ ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട്−മസ്‌കറ്റ് റൂട്ടിൽ പ്രതിദിന സർവീസ് നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. രാത്രി 10.30ന് മസ്‌കറ്റിൽനിന്നു പുറപ്പെട്ട് പുലർച്ചെ 3.20ന് കോഴിക്കോടെത്തും. തിരികെ പ്രാദേശിക സമയം പുലർച്ചെ 4.20ന് കോഴിക്കോടുനിന്ന് പുറപ്പെട്ട് രാവിലെ 6.15ന് മസ്‌കറ്റിൽ എത്തിച്ചേരും. മസ്‌കറ്റ്− കോഴിക്കോട് റൂട്ടിൽ 65 റിയാൽ മുതലും തിരികെ 55 റിയാലിന് മുകളിലേക്കുമാണ് ടിക്കറ്റ് നിരക്കുകൾ കമ്പനിയുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ളത്.
sdds