ഒമാൻ−ഫ്രാൻസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി


ഒമാൻ−ഫ്രാൻസ്  വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ തന്ത്രപരമായ സംഭാഷണം നടത്തി.  ഫ്രാൻസിന്‍റെ  തലസ്ഥാനമായ പാരിസിലെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു ചർച്ച. രണ്ട് സുഹൃദ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികൾ, സാമ്പത്തിക, നിക്ഷേപ പങ്കാളിത്തം, വിശാലവും കൂടുതൽ സമഗ്രവുമായ  തലത്തിലേക്ക് സാംസ്കാരികവും ശാസ്ത്രീയവുമായ വിനിമയം പ്രോത്സാഹിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ.  ഒമാനി പക്ഷത്തെ നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയും ഫ്രഞ്ച് പക്ഷത്തെ യൂറോപ്പിനും വിദേശകാര്യ മന്ത്രാലയത്തിനുമുള്ള സെക്രട്ടറി ജനറൽ ആൻ മേരി ഡെസ്കോട്ടുമായിരുന്നു  നയിച്ചിരുന്നത്.  

ഇരുപക്ഷവും പൊതുവായ ആശങ്കയുള്ള നിലവിലെ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. സമാധാനവും സ്ഥിരതയും   ശക്തിപ്പെടുത്തുന്ന വിധത്തിൽ എല്ലാ സമാധാന ശ്രമങ്ങളെയും പിന്തുണക്കേണ്ടതിന്റെ പ്രാധാന്യവും അടിവരയിട്ട് പറഞ്ഞു. ഒമാൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി, നോർത്ത് ആഫ്രിക്ക ആൻഡ് മിഡിൽ ഈസ്റ്റ് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് പാട്രിക് ഡോറെലുമായും കൂടിക്കാഴ്ച നടത്തി.

article-image

ൂബാീബ

You might also like

Most Viewed