ഇസ്രായേൽ വിമാനക്കമ്പനികൾക്ക് ഒമാനിൽ ലാൻഡ് ചെയ്യാൻ അനുമതിയില്ല
ഇസ്രായേൽ വിമാനക്കമ്പനികൾക്ക് ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാൻ മാത്രമേ അനുമതിയുള്ളുവെന്നും ലാൻഡ് ചെയ്യാൻ അനുവാദമില്ല എന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അൽ അബ്രി പറഞ്ഞു. സിവിൽ ഏവിയേഷഅതോറിറ്റിയുടെ 2022ലെ നേട്ടങ്ങളും നടപ്പുവർഷത്തെ പദ്ധതികളെ കുറിച്ചും വാർത്തസമ്മേളനത്തിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഞങ്ങളുടെ പ്രസ്താവന വളരെ വ്യക്തമാണ്. ഇസ്രായേൽ എയർലൈനുകൾക്ക് നമ്മുടെ വ്യോമാതിർത്തിയിലൂടെ മാത്രമേ പറക്കാൻ അനുവാദമുള്ളൂ. അന്താരാഷ്ട്ര ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി അടിയന്തര ലാൻഡിങ് സാഹചര്യമില്ലെങ്കിൽ ഒരു കാരണവശാലും ഒമാനി വിമാനത്താവളങ്ങളിൽ ഇറങ്ങാൻ വിമാനക്കമ്പനികൾക്ക് അനുമതിയില്ല’−അൽ അബ്രി പറഞ്ഞു.”
y4t4ery