ഒമാനിൽ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ വലിച്ചെറിഞ്ഞാൽ പിഴയും തടവും
മസ്കത്ത്: ഒമാനിൽ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ വലിച്ചെറിഞ്ഞാൽ പിഴയും തടവും. ഒമാൻ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 49/6 പ്രകാരം 300 റിയാൽ പിഴയും 10 ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് ഒമാൻ പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഒഴിവാക്കണം.
അനുചിതമായ മാലിന്യ സംസ്കരണ രീതികൾ നിരുത്സാഹപ്പെടുത്തി പൊതു ശുചിത്വവും സുരക്ഷയും നിലനിർത്തുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്നും പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
dssaef