ഉപയോഗിച്ച ടയറുകൾ വിൽപന നടത്തുന്നത് നിരോധിച്ച് ഒമാൻ
മസ്‌കത്ത്: ഉപയോഗിച്ച ടയറുകൾ വിൽപന നടത്തുന്നത് നിരോധിച്ച് ഉപഭോക്‌ത്യ സംരക്ഷണ വിഭാഗം (സി പി എ). പിഴ തുക ഉയർത്തിയതായും അധികൃതർ വ്യക്തമാക്കി. 50 റിയാൽ മുതൽ 1,000 റിയാൽ വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇതെന്നും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആവർത്തിക്കുന്നവർക്ക് 2,000 റിയാൽ വരെ പിഴ ലഭിക്കാം. കാലാവധി തിരുത്തിയും മറ്റും വിൽപന നടത്തുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകും.
േ്ിോേി