ഒമാനിലെ പള്ളിയിൽ വെടിവെപ്പ്; നാല് മരണം


മസ്കത്ത്: ഒമാനിൽ ഒരു പള്ളിയിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാനി തലസ്ഥാനമായ മസ്കത്തിലെ വാദി കബീർ പരിസരത്താണ് വെടിവയുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു. ആരാണ് ആക്രമണത്തിന് എന്നിലെന്ന് വ്യക്തമല്ല. സാഹചര്യം നേരിടാൻ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തെളിവെടുപ്പിനും അന്വേഷണത്തിനുമുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചുവരികയാണ്.

സുരക്ഷാ ഉദ്യോഗസ്ഥനും അക്രമികളും വെടിവെപ്പിൽ ഏർപ്പെട്ടപ്പോൾ 700ഓളം പേർ അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഷിയകൾക്ക് നേരെയാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ അവകാശപ്പെടുന്നത്. ഒമാൻ ഭീകരവിരുദ്ധാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലെ മുത്രയിലെ വിലായത്ത് വാദി അൻ കബീർ പരിസരത്തുള്ള ഇമാം അലി മിരിലാണ് വെടിവെപ്പുണ്ടായത്. 'സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നത് തുടരുകയാണ്. ഒമാൻ പൊലീ‌സ് പറഞ്ഞു. അറേബ്യൻ പെനിൻസുലയുടെ കിഴക്കൻ അതിർത്തിയിലാണ് ഒമാൻ സ്ഥിതി ചെയ്യുന്നത്. ഒമാൻ സുൽത്താനേറ്റിൽ ഇത്തരം അക്രമങ്ങൾ അപൂർവമാണ്. ഒമാനിലെ യു.എസ് എംബസി അമേരിക്കക്കാരോട് മേഖലയിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

article-image

േ്േ്ിേ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed