തൊഴിൽ, താമസ നിയമലംഘനം; ഒമാനിൽ 919 പേരെ നാടുകടത്തി


മസ്കത്ത്: തൊഴിൽ, താമസ നിയമലംഘകരെ കണ്ടെത്തുന്നതിന് തൊഴിൽ മന്ത്രായം ഡയറക്ട്രേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ വിഭാഗം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്‌റ്റാബ്ലിഷ്മെന്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ജൂൺ മാസത്തിൽ 1,366 പ്രവാസികളെ അറസ്‌റ്റ് ചെയ്‌തു. മസ്‌കത്ത് ഗവർണറേറ്റിൽ നിന്നാണ് ഇത്രയും പേരെ അറസ്‌റ്റ് ചെയ്തത്.  ഇവരിൽ 919 പേരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു. 

തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള വിഷൻ 2040ന്റെ ഭാഗമായാണ് പരിശോധന. അതേസമയം, വർഷത്തിലെ ആദ്യ പകുതിയിൽ തൊഴിൽ, താമസ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 9,042 തൊഴിലാളികളെയാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരിൽ 7,612 വിദേശികളെ ശിക്ഷാ നടപടികൾക്ക് ശേഷം നാടുകടത്തിയതായും തൊഴിൽ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

article-image

്േിേ്

You might also like

Most Viewed