മസ്കത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ നിർത്തി എയർ ഇന്ത്യ
മസ്കത്ത്: മസ്കത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ എയർ ഇന്ത്യ നിർത്തലാക്കി. കഴിഞ്ഞദിവസം മസ്കത്തിൽനിന്ന് ഡൽഹിയിലേക്ക് വിമാനം പറന്നുയർന്നതോടെ ഒരു കാലഘട്ടം അവസാനിച്ചു. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നീ സെക്ടറുകളിലേക്ക് മസ്കത്തിൽനിന്ന് സർവിസുകൾ നടത്തിയിരുന്ന എയർഇന്ത്യ എന്നാൽ ടാറ്റ ഏറ്റെടുത്ത ശേഷം ഒന്നൊന്നായി സർവിസുകൾ നിർത്തുകയായിരുന്നു. മസ്കത്തിൽനിന്നുള്ള ഹൈദരാബാദ് സർവിസാണ് ആദ്യം നിർത്തിയത്. പിന്നീട് മസ്കത്ത്−ചെന്നൈ സർവിസും മസ്കത്ത്−ബംഗളൂരു സർവിസും നിർത്തലാക്കി. അടുത്തിടെയാണ് മസ്കത്ത്−മുംബൈ സർവിസുകളും അവസാന വിമാനവും അവസാനിപ്പിച്ചത്.
എയർ ഇന്ത്യയുടെ മസ്കത്തിലെ ഓഫിസ് നേരത്തേ അടച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്പ്രസും ഒരു ഓഫിസിലായരുന്നു പ്രവർത്തിച്ചിരുന്നത്. ഇനി ഓഫിസ് എയർ ഇന്ത്യ എക്പ്രസിനു മാത്രമാവും. സർവിസുകൾ നിർത്തിയെങ്കിലും എല്ലാ സെക്ടറിലേക്കും എയർ ഇന്ത്യ എക്പ്രസ് സർവിസ് നടത്തിയേക്കുമെന്നാണ് കരുതുന്നത്.
sdfsdf