ഒമാനിൽ ആരോഗ്യ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം പ്രാബല്യത്തിൽ


മസ്കത്ത്: രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ  പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം പ്രാബല്യത്തിൽ. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ്  പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് ജൂലൈ ഒന്ന് മുതൽ നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽവരെ പിഴയും ഈടാക്കും. ആവർത്തിച്ചാൽ ഇരട്ടിയായി ചുമത്തും. രാജ്യത്ത് 2027ഓടെ  പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായാണ് ആരോഗ്യസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്ക് സഞ്ചികൾ നിരോധിക്കുന്നത്. 

114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ  പ്രകാരം പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്‍റെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23  മന്ത്രിതല തീരുമാനത്തിന്‍റെയും അടിസ്ഥാനത്തിലാണ്  പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ പരിസ്ഥിതി അതോറിറ്റി  തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്.  

50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക. ഇതിനുശേഷം ഇവ ഉപയോഗിക്കുകയാണെങ്കിൽ പിഴ ചുമത്തും. തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.

article-image

മ്േെമന്േ

You might also like

Most Viewed