വാഹന സാങ്കേതിക പരിശോധന സേവനങ്ങൾ നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി ഒമാൻ
മസ്കത്ത്: വാഹന സാങ്കേതിക പരിശോധന സേവനങ്ങൾ നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കംകുറിച്ച് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി). പൊലീസ് ആൻഡ് കസ്റ്റംസ് ജനറൽ ഇൻസ്പെക്ടർ ലെഫ്റ്റനന്‍റ് ജനറൽ ഹസൻ മുഹ്‌സിൻ അൽ ശ്രൈഖിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. സേവന വ്യവസ്ഥയെ നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾ ഒമാനികളുടെ പൂർണ ഉടമസ്ഥതയിലായിരിക്കുകയും യോഗ്യതയുള്ള അതോറിറ്റിയിൽനിന്നുള്ള അംഗീകാരങ്ങളും ആവശ്യകതകളും പാലിക്കുകയും വേണം. സാങ്കേതിക പരിശോധകർ ഒരു അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഒമാനി പൗരന്മാരായിരിക്കണം. ശാരീരികക്ഷമതയും സാങ്കേതിക പരിശോധനാ കോഴ്സ് പൂർത്തിയാക്കുകയും വേണം. ഒമാനി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രാജ്യവ്യാപകമായി അതിന്‍റെ വ്യാപനം വർധിപ്പിക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
dfdsfd