വിസയൊഴിവാക്കാൻ ഒമാനും ഉസ്ബകിസ്താനും തമ്മിൽ ധാരണയായി


മസ്‌കത്ത്: നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നത് തുടരാനുള്ള  പരസ്പര താൽപ്പര്യം  എടുത്തുപറഞ്ഞ് ഒമാനും ഉസ്ബകിസ്താനും തമ്മിൽ കഴിഞ്ഞ ദിവസം രാഷ്ട്രീയ ചർച്ചകൾ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഉസ്‌ബക്കിസ്താൻ വിദേശകാര്യ മന്ത്രി ബാക്‌സ്റ്റിയോർ സെയ്‌ദോവുമായിരുന്നു ചർച്ചകൾ നയിച്ചത്.വിദേശകാര്യ മന്ത്രാലയത്തിലെ ഗ്ലോബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് മേധാവി ശൈഖ് ഹുമൈദ് ബിൻ അലി അൽ മാനി, ഒമാനിലെ  ഉസ്‌ബെക്കിസ്താൻ അംബാസഡർ അബ്ദുസലാം ഖത്തമോവ്, ഇരുഭാഗത്തുനിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന അധിനിവേശ യുദ്ധത്തെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി. 

പരസ്പര താൽപര്യമുള്ള മറ്റു നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും അവർ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിൽനിന്നുമുള്ള നയതന്ത്ര, സ്വകാര്യ, സർവിസ് പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്കുള്ള വിസ ഒഴിവാക്കുന്നതിനുള്ള കരാറിലും  ഒപ്പുവെച്ചു. 

article-image

dsfgdg

You might also like

Most Viewed