താമസ എരിയകളിൽ വെയർഹൗസുകൾ പ്രവർത്തിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി


മസ്കത്ത്: താമസ എരിയകളിൽ വെയർഹൗസുകൾ പ്രവർത്തിപ്പിക്കരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശം.  അനധികൃത  ഗോഡൗണുകൾ തടയാനുള്ള നടപടി മുനിസിപ്പാലിറ്റി ഊർജിതമാക്കി. ഇത്തരം വെയർഹൗസുകൾ അയൽപക്കങ്ങളുടെ സുരക്ഷക്കും  പൊതുജനാരോഗ്യത്തിനും ഭീഷണി സൃഷ്ടിക്കുന്നതാണെന്നും ഇങ്ങനെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മുനിസിപ്പാലിറ്റിയുടെ 1111 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 

അനുമതി കൂടാതെ ഭക്ഷണ വസ്തുക്കളോ വാണിജ്യ, വ്യവസായിക വസ്തുക്കളുടെയോ സംഭരണശാലകളായി റസിഡൻഷ്യൽ കെട്ടിടങ്ങൾ ഉപയോഗിക്കുന്നത് പൊതുസുരക്ഷ ചട്ടങ്ങൾക്കും ആരോഗ്യ ആവശ്യകതകളുടെയും  ലംഘനമാണെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. തീപിടിത്ത ഭീഷണി കാരണം താമസക്കാർക്ക് സുരക്ഷ അപകടങ്ങൾ, പ്രാണികളുടെയും എലികളുടെയും വ്യാപനം, ചരക്കുകളുടെ ഗതാഗതവും ലോഡിങ്ങും കാരണം ഗതാഗത തടസ്സം,  മാലിന്യങ്ങൾ കുമിഞ്ഞുകൂടൽ എന്നിവയെല്ലാം ചരക്ക് സംഭരണത്തിനായി റസിഡൻഷ്യൽ കെട്ടിടങ്ങൾ ഉപയോഗിക്കുന്നതിലൂടെയുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

article-image

്ിു്ിു

You might also like

Most Viewed