തൊഴിൽ നിയമലംഘനം; ഒമാനിൽ 110 പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് അൽവുസ്തയിൽനിന്ന് 110 പ്രവാസി തൊഴിലാളികളെ അധികൃതർ അറസ്റ്റു ചെയ്തു.
ദാഖിലിയ ഗവർണറേറ്റിലെ ജനറൽ ഡയറക്‌ടറേറ്റിലെ ജോയിന്‍റ് ഇൻസ്‌പെക്ഷൻ ടീം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിലാളികളൊത്തുകൂടുന്ന സ്ഥലങ്ങളിലുമായിരുന്നു പരിശോധന. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.
sfsfg