അമേരിക്കയിലെ അകൊന്‍കാഗ്വ കൊടുമുടി കീഴടക്കി ഇന്ത്യക്കാരി

മുംബൈ: ദക്ഷിണ അമേരിക്കയിലെ കൊടുമുടിയായ അകൊൻകാഗ്വ കീഴടക്കി ഇന്ത്യക്കാരി. മഹാരാഷ്ട്രയിലെ സ്വദേശിനിയായ കാമ്യ കാർത്തികേയൻ എന്ന 14കാരിയാണ് അമേരിക്കൻ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി നേടിയത്.
ഫെബ്രുവരി ഒന്നിനാണ് കാർത്തികേയനും മകൾ കാമിയയും ദക്ഷിണ അമേരിക്കൻ കൊടുമുടിയായ അകൊകഗ്വയിലെത്തിയത്. വർഷങ്ങളായുള്ള തയ്യാറെടുപ്പുകളും കായികപരിശീലനവും നടത്തിയതിനു ശേഷമാണ് കാമിയ ഈ സാഹസിക നേട്ടം കൈവരിച്ചിരിക്കുന്നത്. മുംബൈയിലെ നേവി ചിൽഡ്രൻ സ്കൂളിലെ (എൻസിഎസ്) ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാമ്യ കാർത്തികേയൻ. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണ് അകൊൻകഗ്വ. 6962 മീറ്റർ ഉയരത്തിലുള്ള അകൊൻകാഗ്വ അർജന്റീനയിലെ തെക്കൻ ആന്തീസിലാണ് സ്ഥിതിചെയ്യുന്നത്.