റിയാദിൽ മെട്രോ ഓടിക്കാൻ ഇന്ത്യൻ വനിതയും


റിയാദ്: സൗദിയിലെ റിയാദിൽ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി ഇന്ദിര ഈഗലപാട്ടിയും. അടുത്തവർഷം ആദ്യം ഓടിത്തുടങ്ങുന്ന മെട്രോ നിയന്ത്രിക്കാൻ ചുരുക്കം വനിതാ ലോക്കോ പൈലറ്റുമാരിൽ ഒരാളായി ഇന്ദിരയുമുണ്ടാകും. നിലവിൽ മെട്രോ ട്ര‍യൽ റണ്ണുകൾ നടന്നുകൊണ്ടിരിക്കുകയാണ്. റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം പൂർത്തിയാകുമ്പോൾ മെട്രോ ഓടിത്തുടങ്ങും. ഈ ലോകോത്തര പദ്ധിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് മുപ്പത്തുമൂന്നുകാരിയായ ഇന്ദിര പറയുന്നു. അഞ്ച് വർഷമായി റിയാദ് മെട്രോയിലെ ട്രെയിൻ പൈലറ്റായും സ്റ്റേഷൻ മാസ്റ്ററായും ഇന്ദിര ജോലി ചെയ്തുവരികയാണ്. ഹൈദരബാദ് മെട്രോയിൽ ജോലി ചെയ്യുമ്പോഴാണ് റിയാദ് മെട്രോയിലെ ജോലിക്കായി അപേക്ഷിച്ചത്. ഇന്ത്യയിൽനിന്ന് ഇന്ദിരയും മറ്റ് രണ്ട് പേരും 2019ൽ ജോലിക്ക് പ്രവേശിച്ചു.

സ്ത്രീയെന്ന നിലയിൽ ഒരു വെല്ലുവിളിയും താൻ ഇവിടെ നേരിട്ടിട്ടില്ലെന്ന് ഇന്ദിര പറയുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ധുള്ളിപ്പള്ള സ്വദേശിയാണ് ഇന്ദിര. 2006മുതൽ ഹൈദരാബാദിൽ സ്ഥിരതാമസമാണ്. ഇന്ദിരയുടെ ഇളയ സഹോദരി സായി ഗംഗയും ലോക്കോ പൈലറ്റാണ്. സായി ഹൈദരാബാദ് മെട്രോയിലാണ് ജോലി ചെയ്യുന്നത്. മൂത്ത സഹോദരി ശ്രീലക്ഷ്മി അധ്യാപികയാണ്. ഇവർ കുടുംബമായി സ്വദേശത്താണ്. ഇന്ദിരയുടെ ഭർത്താവ് ലോകേശ്വരസ്വാമിയും റിയാദ് മെട്രോയിലെ ജീവനക്കാരനാണ്. ഇദ്ദേഹം ഇവിടെ മെയിന്‍റനൻസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

article-image

rawewe

You might also like

Most Viewed