ഉത്തര്‍പ്രദേശിൽ ട്രക്ക് നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 11 മരണം


ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ ട്രക്ക് നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സീതാപുരില്‍നിന്നും ഉത്തരാഖണ്ഡിലെ പുര്‍ണഗിരിയിലേക്ക് തീര്‍ഥാടകരുമായ പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. എഴുപതോളം പേരാണ് ബസിലുണ്ടായിരുന്നത്. 

കല്ലുകളുമായി പോയ ട്രക്ക് നിയന്ത്രണം വിട്ട് ബസിന് മുകളിലേക്ക് മറിയുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി ബസ് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് അപകടം. ഈ സമയത്ത് ബസില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പിന്നീട് ക്രെയിൻ എത്തിച്ച് ട്രക്ക് മാറ്റിയ ശേഷമാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

article-image

dfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed