ഛത്തീസ്ഗഡിൽ 33 മാവോവാദികൾ സുരക്ഷാസേനക്കു മുന്നിൽ കീഴടങ്ങി


ഛത്തീസ്ഗഡിലെ ബിജാപുരിൽ 33 മാവോവാദികൾ സുരക്ഷാസേനക്കു മുന്നിൽ കീഴടങ്ങി. ‘പൊള്ളയായ’ മാവോയിസ്റ്റ് ആശയത്തിലും ആദിവാസി മേഖലയിലുൾപ്പെടെ നടത്തിയ ആക്രമണങ്ങളിലും നിരാശരായാണ് ആളുകൾ  കീഴടങ്ങിയതെന്ന് ബിജാപുർ എസ്.പി ജിതേന്ദ്ര യാദവ് പറഞ്ഞു. പൊലീസും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘത്തിനു മുന്നിലാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കീഴടങ്ങിയവരിൽ പലരും നേരത്തെ മാവോയിസ്റ്റ് സംഘങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നവരാണ്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിൽ അംഗങ്ങളായിരുന്ന രാജു ഹെംല, സമോ കർമ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും, റവല്യൂഷനറി പാർട്ടി കമ്മിറ്റി തലവനായിരുന്ന സുദ്രു പുനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

കീഴടങ്ങിയവരുടെ കൂട്ടത്തിൽ ഇവർ മൂവരുമുണ്ട്.  മുഴുവൻ പേരെയും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ഇതുവരെ 109 മാവോവാദികൾ കീഴടങ്ങിയെന്നും 189 പേരെ അറസ്റ്റു ചെയ്തെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

article-image

asdss

You might also like

Most Viewed