ഉഷ്ണ തരംഗം; രാജസ്ഥാനിൽ ഇതുവരെ 12 പേർ മരിച്ചതായി റിപ്പോർട്ട്
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം ശക്തമാകുന്നു. കനത്ത ചൂടിൽ രാജസ്ഥാനിൽ ഇതുവരെയും 12 പേർ മരിച്ചതായി റിപ്പോർട്ട്. അൽവാറിലും ബാർമറിലും രണ്ട് പേർക്കും ജലോറിൽ നാല് പേർക്കും ബലോത്രയിൽ മൂന്ന് പേർക്കും ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനിലെ പല നഗരങ്ങളിലും ചൂട് 48 ഡിഗ്രിക്ക് മുകളിലാണ്. 48.8 ഡിഗ്രി രേഖപ്പെടുത്തിയ ബാർമറിലാണ് സംസ്ഥാനത്ത് ഏറ്റവും ചൂട്. കടന്ന ചൂട് അനുഭവപ്പെടുന്ന ന്യൂഡൽഹി അടക്കമുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടാണ്. ഡൽഹിയിൽ ഇന്ന് പ്രവചിക്കുന്ന ഉയർന്ന താപനില 41 ഡിഗ്രിയാണ്. ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് രാജസ്ഥാന്‍ മന്ത്രി കിരോരി ലാൽ മീന അറിയിച്ചു.
ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച കൂടിയ താപനില 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഢ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
മംെനംമന