ഛത്തീസ്ഗഢിൽ മിനി ഗുഡ്‌സ് മറിഞ്ഞ് 17 സ്ത്രീകളും ഒരു പുരുഷനും മരിച്ചു
ഛത്തീസ്ഗഢിലെ കബീർധാമിൽ മിനി ഗുഡ്‌സ് മറിഞ്ഞ് 17 സ്ത്രീകളും ഒരു പുരുഷനും മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 1.45നാണ് അപകടം. കാട്ടിൽ നിന്ന് ബീഡി നിർമാണത്തിനുള്ള തെണ്ടു ഇല പറിച്ച ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വാഹനം റോഡിൽനിന്ന് തെന്നിമാറി താഴേക്ക് വീഴുകയും താഴ്‌വരയിലെ റോഡിൽ പതിക്കുകയുമായിരുന്നു.
12 സ്ത്രീകളും ഒരു പുരുഷനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഞ്ച് സ്ത്രീകൾ ആശുപത്രിയിലും മരിച്ചെന്ന് കബീർധാം പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. മരണത്തിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അനുശോചനം രേഖപ്പെടുത്തി.
ോേ്േ്