ആംആദ്മി പാര്‍ട്ടി ഏഴു കോടി രൂപ വിദേശ സംഭാവന സ്വീകരിച്ചെന്ന് ഇഡി


വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് ആംആദ്മി പാര്‍ട്ടി (എഎപി) ഏഴു കോടി രൂപ വിദേശ സംഭാവന സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്.  വിഷയത്തില്‍ എഫ്‌സിആര്‍എ നിയമപ്രകാരം അന്വേഷണം നടത്താന്‍ അനുമതി തേടിയാണ് ഇ ഡി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയിരിക്കുന്നത്. എഎപി മുന്‍ പഞ്ചാബ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈരയ്ക്ക് എതിരായ മയക്കുമരുന്ന്, കള്ളപ്പണ കേസിലെ അന്വേഷണത്തിനിടെയാണ് നിയമ ലംഘനം വ്യക്തമായത് എന്നാണ് ഇഡിയുടെ അവകാശവാദം. എഎപി വിദേശത്ത് നിന്ന് പണം സ്വീകരിച്ചു എന്ന് വ്യക്തമാകുന്ന ഇ−മെയിലുകളും രേഖകളും അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇഡി വ്യക്തമാക്കി. 

എഎപിക്ക് ഏകദേശം 7.08 കോടി രൂപയുടെ വിദേശ സംഭാവനകള്‍ ലഭിച്ചുവെന്നും പണം നല്‍കിയവരുടെ വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നും മറ്റു ചില വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ഇഡി കത്തില്‍ ആരോപിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭാവന നല്‍കിയവരുടെ പേരുകള്‍, ഇവരുടെ രാജ്യങ്ങള്‍, പാസ്‌പോര്‍ട്ട് നമ്പറുകള്‍, സംഭാവന ചെയ്ത തുക, സംഭാവന ചെയ്ത രീതി, സ്വീകരിച്ചയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും ഇഡി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

article-image

sdfds

You might also like

Most Viewed