യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്ത സംഭവം; യുപിയിലെ ബൂത്തിൽ റീപോളിംഗ് നടത്താൻ നിർദേശം
യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കള്ളവോട്ട് നടന്ന ബൂത്തിൽ റീപോളിംഗ് നടത്താനും നിർദേശമുണ്ട്. സംഭവത്തിൽ ഈറ്റാ ജില്ലയിലെ നയാഗാവ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.
രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്‍റെ ദൃശ്യങ്ങൾ ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വോട്ടർ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.
sfsf