സ്വാതി മലിവാളിനെതിരെ അതിഷി മർലേന ; നടന്നത് കെജ്‍രിവാളിനെതിരായ ഗൂഢാലോചന
അരവിന്ദ് കെജ്‍രിവാളിന്റെ പിഎക്കെതിരെ അതിക്രമ ആരോപണം ഉന്നയിച്ച എഎപി നേതാവ് സ്വാതി മലിവാളിനെതിരെ എഎപി മന്ത്രി അതിഷി മർലേന. കേന്ദ്ര ഏജൻസികളുടെ ഭീഷണിയാണ് ഈ രീതിയിൽ പെരുമാറുന്നതിന് സ്വാതിയെ പ്രേരിപ്പിക്കുന്നതെന്ന് അതിഷി ആരോപിച്ചു. ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം നേരിടുന്നയാളാണ് സ്വാതി. കെജ്‍രിവാളിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് വിവാദം. സ്വാതി ഏതൊക്കെ ബിജെപി നേതാക്കളെ കണ്ടു, വാട്സ്ആപ്പ് ചാറ്റുകൾ എല്ലാം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വസതിയിലെ സിസിടിവികൾ മറച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിവിആർ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. അതേസമയം കെജ്‌രിവാളിന്റെ വസതിയിൽ നിന്ന് സ്വാതി മാലിവാൾ മടങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. സുരക്ഷാഉദ്യോഗസ്ഥയാണ് സ്വാതിയെ പുറത്തുകൊണ്ടുവരുന്നത്. ഉദ്യോഗസ്ഥയുടെ കൈ സ്വാതി തട്ടിമാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.
dfvdfdfdfs