അമർത്തിയത് സൈക്കിൾ വോട്ട് പോയത് താമരയ്ക്ക്: EVMൽ കൃത്രിമം നടന്നെന്ന് വോട്ടർമാർ


ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഇ.വി.എമ്മിൽ ക്രമക്കേട് ആരോപിച്ച് വോട്ടർമാർ. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പരാതിയുമായി രംഗത്തെത്തിയത്. അമർത്തിയത് സൈക്കിൾ ചിഹ്നത്തിൽ വോട്ട് പോയത് താമരയ്‌ക്കെന്നാണ് പരാതി. പ്രാദേശിക ഹിന്ദി മാധ്യമമായ ‘യു.പി തക്’ ആണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

വോട്ടിങ് മെഷീനിൽ സമാജ്‌വാദി പാർട്ടി ചിഹ്നമായ സൈക്കിളിൽ കുത്തിയപ്പോൾ വി.വി പാറ്റിൽ ബി.ജെ.പി സ്ലിപ്പ് ആണ് തെളിഞ്ഞതെന്നാണ് വോട്ടർമാർ പറയുന്നത്. സംഭവത്തിൽ വോട്ടർമാർ പ്രതിഷേധം രേഖപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലഖിംപൂർഖേരിയിൽ കർഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. എസ്.പിയുടെ ഉത്കർഷ് വർമയാണു പ്രധാന എതിരാളി. 2014ലും 2019ലും വൻ ഭൂരിപക്ഷത്തിനാണ് അജയ് മിശ്ര ഇവിടെ വിജയിച്ചത്.

പ്രിസൈഡിങ് ഓഫിസർ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപണവുമായും വോട്ടർമാർ രംഗത്തെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ഹിന്ദി മാധ്യമമായ ‘യു.പി തക്’ റിപ്പോർട്ട് ചെയ്തു. വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയപ്പോൾ താങ്കളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു തടയുകയായിരുന്നു പ്രിസൈഡിങ് ഓഫിസർ. ഇ.വി.എമ്മിൽ സൈക്കിൾ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ ബി.ജെ.പിയുടെ പേരാണ് വി.വി പാറ്റിൽ വന്നതെന്ന് ഇദ്ദേഹം ആരോപിച്ചു.

article-image

gvhghyghygh

You might also like

Most Viewed