പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ


ഹാസൻ എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. പ്രജ്വലിന്റെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ചേതൻ, ലിഖിത് ഗൗഡ എന്നിവരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഞായറാഴ്ച അറസ്റ്റു ചെയ്യുകയായിരുന്നു. ഇരുവരെയും വൈദ്യപരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കി. വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് ഹാസൻ മണ്ഡലത്തിൽ വിവിധയിടങ്ങളിലായി പ്രജ്വൽ ഉൾപ്പെട്ട മൂവായിരത്തോളം ലൈംഗിക വിഡിയോകൾ അടങ്ങിയ ഫ്ലാഷ് ഡ്രൈവുകൾ വിതറിയത്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26നായിരുന്നു ഹാസനിലും തെരഞ്ഞെടുപ്പ് നടന്നത്. വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ വിവാദമുയർന്നു. ദൃശ്യങ്ങൾ പ്രജ്വൽ തന്നെ ചിത്രീകരിച്ചതാണെന്നും പ്രചാരണമുണ്ടായി. പിന്നാലെ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയെ എസ്.ഐ.ടി കസ്റ്റഡിൽ എടുത്തിട്ടുണ്ട്.

അതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് രേവണ്ണ പിടിയിലായത്. ജെ.ഡി.എസും സഖ്യകക്ഷിയായ ബി.ജെ.പിയും അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. കോൺഗ്രസ് സർക്കാർ നിയമിച്ച എസ്.ഐ.ടി, കേസ് ഏകപക്ഷീയമായാണ് അന്വേഷിക്കുന്നതെന്ന് ജെ.ഡി.എസ് നേതാവും രേവണ്ണയുടെ സഹോദരനുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പൊലീസാണെന്നും കുമാരസ്വാമി പറഞ്ഞു.അതേസമയം, പ്രജ്വലും പിതാവ് രേവണ്ണയും പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കൂടുതൽ സ്ത്രീകൾ രംഗത്തുവന്നു. പരാതികൾ ലഭിച്ചില്ലെന്ന് ദേശീയ വനിതാ കമീഷൻ അവകാശപ്പെട്ടതിനു പിന്നാലെയാണ്, തന്നെയും അമ്മയെയും പ്രജ്വൽ ബംഗളൂരുവിലെ വസതിയിൽ പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്തു വന്നത്. വീട്ടുജോലിക്കാരായ നിരവധി സ്ത്രീകളെ പ്രജ്വലും രേവണ്ണയും അതിക്രമത്തിന് ഇരയാക്കിയെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഏപ്രിൽ 27ന് ജർമനിയിലേക്കു കടന്ന പ്രജ്വലിനെതിരെ ഇന്റർപോൾ ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

article-image

dfrdefrdsdsdsdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed