ലോക്സഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് നാളെ


ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

ആന്ധ്ര(25), ബിഹാർ(5), ജാർഖണ്ഡ്(4), മധ്യപ്രദേശ്(8), മഹാരാഷ്‌ട്ര(11), ഒഡീഷ(5), തെലങ്കാന(17), ഉത്തർപ്രദേശ്(14), പശ്‌ചിമ ബംഗാൾ(7), ജമ്മുകാശ്‌മീർ(1) എന്നിവിടങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുക. 2019ൽ 89 സീറ്റിൽ വോട്ടെടുപ്പ് നടന്ന നാലാം ഘട്ടത്തിൽ ബിജെപി 42 സീറ്റുകളിൽ ജയിച്ചപ്പോൾ കോൺഗ്രസിന് ആറുസീറ്റാണ് ലഭിച്ചത്.

article-image

asdsad

You might also like

Most Viewed