ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ സുനിത കെജ്‌രിവാളിനും പഞ്ചാബ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒപ്പമാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. ജയിൽ മോചിതനായ ശേഷം അരവിന്ദ് കെജ്‌രിവാൾ ആദ്യം എത്തുന്നത് ഡൽഹി ഹനുമാൻ ക്ഷേത്രത്തിലാണ്. ഒരു മണിക്കൂർ സമയം കെജ്‌രിവാൾ പ്രാർത്ഥനയുമായി ക്ഷേത്രത്തിൽ തുടർന്നു. പുറത്തിറങ്ങിയാല്‍ ഭര്‍ത്താവിനൊപ്പം ഹനുമാന്‍ ക്ഷേത്രത്തിലെത്തുമെന്ന് സുനിത കെജ്‌രിവാൾ നേര്‍ച്ച നേർന്നിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയത്. ഡൽഹി പൊലീസ്, ദ്രുത കർമ സേനാംഗങ്ങൾ, സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. മേഖലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നിരവധി ആളുകളാണ് കെജ്‌രിവാളിനെ കാണാൻ ഹനുമാൻ ക്ഷേത്രത്തിൽ എത്തിയത്.

article-image

fgrgrfgrfrt

You might also like

Most Viewed