കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണ്; പഞ്ചാബ് മുഖ്യമന്ത്രി


അരവിന്ദ് കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാന്‍. രാജ്യം കാത്തിരിക്കുന്നത് അരവിന്ദ് കെജ്‌രിവാളിന്റെ വാക്കുകള്‍ക്കാണ്. ബിജെപിക്ക് കഷ്ടകാലമാണ്. കെജ്‌രിവാള്‍ പുറത്ത് വന്നിരിക്കുന്നു. മൂന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ 400 കടക്കില്ല എന്ന് മോദിക്ക് മനസിലായി. ബിജെപി പരാജയപ്പെടുമെന്ന് മൂന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ മോദിക്ക് മനസിലായി.

അതുകൊണ്ട് മോദിയുടെ സ്വരം മാറി. ജൂണ്‍ നാലിന് കേന്ദ്രത്തില്‍ അം ആദ്മി പാര്‍ട്ടി ഉള്‍പ്പെട്ട സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യത്തെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുക കെജ്‌രിവാളായിരിക്കും. ആ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

article-image

adsadfsdfsdfgdfgdfg

You might also like

Most Viewed