മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സി.ബി.ഐ


വംശീയകലാപം നടന്ന മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സി.ബി.ഐ കുറ്റപത്രം. കുറ്റകൃത്യം നടക്കുമ്പോൾ പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇരകൾ പൊലീസിന്റെ വാഹനത്തിൽ അഭയം പ്രാപിച്ചപ്പോൾ വാഹനത്തിന്റെ താക്കോൽ ഇല്ലെന്ന് പറഞ്ഞ് സഹായിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

കുക്കി-സോമി വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ കത്തിച്ചും തകർത്തും അക്രമി സംഘം താണ്ഡവമാടിയപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം നിരവധി കുടുംബങ്ങൾ കാട്ടിലൊളിച്ചു. ആയുധങ്ങളുമായി പിന്നാലെയെത്തിയ അക്രമികൾ ഇവരെ കാട്ടിൽനിന്ന് തുരത്തി. സംഘങ്ങളായി തിരിഞ്ഞ് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ അപമാനിച്ചു. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. ഇതിൽ രണ്ട് സ്ത്രീകൾ പൊലീസിന്റെ ‘ജിപ്സി’ വാഹനത്തില്‍ കയറി രക്ഷിക്കാൻ കരഞ്ഞപേക്ഷിച്ചു. ഇരകളായ രണ്ട് പുരുഷൻമാരും ജിപ്‌സിയിൽ കയറിയിരുന്നു. ഇവരെ സഹായിക്കാതെ പൊലീസ് സ്ഥലംവിട്ടതോടെ അക്രമികൾ ഇരകളെ വാഹനത്തിനുള്ളിൽ നിന്ന് വലിച്ചിറക്കി നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മേയ് മൂന്നിനാണ് ചുരാചന്ദ്പൂരിൽ സംഭവം നടന്നതെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.

 

article-image

adsadsadsadsadsads

You might also like

Most Viewed