ആന്‍റണി ബ്ലിങ്കൻ ചൈനീസ് പ്രസിഡന്‍റ് ഷീ ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തി
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ചൈനീസ് പ്രസിഡന്‍റ് ഷീ ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തി. ഉന്നത ചൈനീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ യുഎസും ചൈനയും തമ്മിലുള്ള ഭിന്നതകൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനു ചൈന നൽകുന്ന പിന്തുണയിൽ ആശങ്ക അറിയിച്ചതായി ബ്ലിങ്കൻ പറഞ്ഞു. മിലിട്ടറി കമ്മ്യൂണിക്കേഷൻസ്, കൗണ്ടർ നാർക്കോട്ടിക്‌സ്, നിർമിതബുദ്ധി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലെ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച സമീപകാല പുരോഗതിയെക്കുറിച്ച് ബ്ലിങ്കൻ സംതൃപ്തി പ്രകടിപ്പിച്ചു. ആ അജൻഡ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആശയവിനിമയം ശക്തിപ്പെടുത്താനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇരുരാജ്യങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യും− ബ്ലിങ്കൻ പറഞ്ഞു.
ചൈനയുടെ പിന്തുണയില്ലെങ്കിൽ യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ ബുദ്ധിമുട്ടുമെന്ന് ഷീയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബ്ലിങ്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
jhgjhgj