ജെ.പി നഡ്ഡ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നിറച്ച ബാഗുകൾ വിതരണം ചെയ്തതായി തേജസ്വി യാദവ്
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡക്കെതിരെ ആരോപണവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. കഴിഞ്ഞ ദിവസം ജെ.പി നഡ്ഡ ബിഹാറിൽ പലയിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയിരുന്നു. ഈ പ്രചാരണത്തിലെല്ലാം പണം നിറച്ച അഞ്ച് ബാഗുകളുമായാണ് നഡ്ഡ എത്തിയതെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് ഈ ബാഗുകൾ വിതരണം ചെയ്‌തെന്നും തേജസ്വി യാദവ് ആരോപിച്ചു. അന്വേഷണ സംഘങ്ങളുടെ പൂർണപിന്തുണയോടെയാണ് ജെ.പി നഡ്ഡ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്ന് തേജ്വസി യാദവ് ഉന്നയിച്ചു. ബി.ജെ.പി നേതൃത്വം ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
dsfdsf