മോ​ദി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ച​ട്ട​ലം​ഘ​ന​മി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ​സ്ഥാ​നി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​പ​ടി എ​ടു​ക്കേ​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്രാ​ഥ​മി​ക തീ​രു​മാ​നം. തി​ര​ക്കു​പി​ടി​ച്ച് ന​ട​പ​ടി വേ​ണ്ടെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. രാ​മക്ഷേ​ത്ര​ത്തെ കു​റി​ച്ചു​ള്ള മോ​ദി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ച​ട്ട​ലം​ഘ​ന​മി​ല്ല എ​ന്ന് നി​രീ​ക്ഷി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍​ മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വാ​ദ പ​രാ​മ​ര്‍​ശം പ​രി​ഗ​ണി​ച്ചി​ല്ല. അ​ഫ്ഗാ​നി​ല്‍ നി​ന്ന് സി​ഖ് വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബ് ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ പ​രാ​മ​ര്‍​ശി​ച്ച​തും ച​ട്ടലം​ഘ​നം അ​ല്ല. മോ​ദി​യു​ടെ പ്ര​സം​ഗം മ​ത വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഇ​ട​യി​ല്‍ സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തി​യി​ട്ടി​ല്ലെ​ന്നും ക​മ്മീ​ഷ​ന്‍ നി​രീ​ക്ഷിച്ചു. രാ​ജ​സ്ഥാ​നി​ലെ ബ​ന്‍​സ്വാ​ര​യി​ല്‍ ന​ട​ന്ന ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലാ​ണ് മോ​ദി വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് മു​സ്‌ലിം​ക​ള്‍​ക്ക് വീ​തി​ച്ച് ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ര്‍​ശം. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍​ക്കും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ള്ള​വ​ര്‍​ക്കും ന​ല്‍​കു​മെ​ന്നും, അ​തി​ന് നി​ങ്ങ​ള്‍ ത​യാ​റാ​ണോ എ​ന്നു​മാ​ണ് മോ​ദി പ്ര​സം​ഗ​ത്തി​നി​ടെ ചോ​ദി​ച്ച​ത്. വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മോ​ദി​യു​ടേ​ത് വി​ദ്വേ​ഷ പ്ര​സം​ഗ​മാ​ണെ​ന്നും അ​തി​ലൂ​ടെ ജ​ന​ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ആ​രോ​പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ അ​ന്ത​സ് ഇ​ത്ര​ത്തോ​ളം താ​ഴ്ത്തി​യ ഒ​രാ​ള്‍ ച​രി​ത്ര​ത്തി​ല്‍ വേ​റെ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​ത് വ​ര്‍​ഗീ​യ​വാ​ദി​ക​ളു​ടെ ഭാ​ഷ​യാ​ണ്, ഒ​രു വി​ഭാ​ഗ​ത്തി​നെ​തി​രേ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച് വോ​ട്ട് വാ​ങ്ങു​ന്നു, ഏ​കാ​ധി​പ​തി നി​രാ​ശ​യി​ലെ​ന്നു​മാ​ണ് സി​പി​എം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​തി​ക​രി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​വ​ഗ​ണി​ക്കു​ക​യും മോ​ദി​ക്കും ബി​ജെ​പി​ക്കും സ​ര്‍​വ​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും വി​മ​ര്‍​ശി​ച്ചി​രു​ന്നു.

article-image

asdds

You might also like

Most Viewed