കോൺഗ്രസ് മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യും’; വിവാദ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി
വിവാദ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് സർക്കാർ ഉണ്ടാക്കിയാൽ നിങ്ങളുടെ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നാണ് പരാമർശം. ആർക്ക് കൊടുക്കുമെന്ന് താൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലായില്ലേയെന്ന് പറഞ്ഞ അദ്ദേഹം
ആ പാപം ചെയ്യാൻ നിങ്ങൾ അനുവദിക്കുമോയെന്നും ചോദിച്ചു. ഛത്തീസ്ഗഡിലെ സുർഗുജയിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം കഴിഞ്ഞദിവസം വന്‍വിവാദത്തിലായിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മോദിക്കെതിരെ രാജ്യവ്യാപകമായി കൂട്ട പരാതി നല്‍കാനും പ്രതിപക്ഷം ആഹ്വാനം ചെയ്തിരുന്നു.
dfsvdsdsdsds