ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎ അടക്കം ബിജെപിയുടെ എല്ലാ കരിനിയമങ്ങളും റദ്ദാക്കും; പി ചിദംബരം


ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സെഷനിൽ തന്നെ സിഎഎ റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. അധികാരത്തിലെത്തിയാൽ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്നിവീർ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീർ. സൈനിക വിരുദ്ധ നടപടിയാണ് അഗ്നിവീർ എന്നും പി ചിദംബരം പറഞ്ഞു.

കേരളത്തിൽ 20 സീറ്റും യു ഡി എഫ് നേടുമെന്ന് കോൺഗ്രസിന്റെ പ്രകടനപത്രിക ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിൽ ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളിൽ ആണ്. ഇവിടെയെല്ലാം ബിജെപിയെ ജനം പിന്തള്ളും. കേരളത്തിൽ നടക്കുന്നത് എൽഡിഎഫ് - യുഡിഎഫ് പോരാട്ടമാണെന്നും അതിൽ യുഡിഎഫ് വിജയിക്കുമെന്നും പി ചിദംബരം പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനം. നരേന്ദ്ര മോദി രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ തൊഴിൽ അവസരങ്ങൾ കുറയ്ക്കുകയാണ് ചെയ്തത്. മോദി തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും പി ചിദംബരം ആരോപിച്ചു.

കോൺഗ്രസ് പ്രകടനപത്രിയിൽ പൗരത്വ നിയമത്തെ കുറിച്ച് പരാമർശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നും പി ചിദംബരം പറഞ്ഞു. 22-ാം പേജിൽ സി എ എയുടെ കാര്യം പരാമർശിക്കുന്നുണ്ട്. ബിജെപി കൊണ്ടു വന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും പറഞ്ഞിട്ടുണ്ടെന്ന് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ കൂടിയായ പി ചിദംബരം വ്യക്തമാക്കി.

article-image

CVXCXZCXCVXCX

You might also like

Most Viewed