തൊഴില്‍,ക്ഷേമം, സമ്പത്ത്' ആപ്തവാക്യം; പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്


ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. 25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി നീതിയുടെ അഞ്ച് തൂണുകള്‍ അഥവാ പാഞ്ച് ന്യായ് എന്ന പേരിലാണ് പ്രകടന പത്രിക. യുവ ന്യായ്, നാരി ന്യായ്, കിസാന്‍ ന്യായ്, ശ്രമിക് ന്യായ്, ഹിസാദേരി ന്യായ് എന്നിവയാണ് അഞ്ച് ഗ്യാരണ്ടികള്‍. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ജാതി സെന്‍സസ് നടപ്പിലാക്കും, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് തടയും, അഗ്നിപഥ് പദ്ധതി എടുത്തുകളയും, പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും എന്നതുള്‍പ്പെടെ സുപ്രധാന പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളില്‍ പുനഃരന്വേഷണത്തിന് ഉത്തരവിടും, ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കും, തെരുവ് നായ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കും, അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കും, സര്‍ക്കാര്‍-പൊതുമേഖലകളിലെ കരാര്‍ നിയമനങ്ങള്‍ എടുത്തുകളയും, പുതിയ കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തും, കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും, സ്വവര്‍ഗവിവാഹം നിയമപരമാക്കും എന്നീ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ട്.

article-image

dsaadsasasasas

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed