കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണം; ഹർജി ഡൽഹി ഹൈക്കോടതി തള്ളി


ഡൽഹി മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കേജരിവാൾ തീരുമാനിക്കട്ടേയെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. കേജരിവാൾ ജയിലിലായതിനാൽ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ഡൽഹി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കേജരിവാളിനെ നീക്കണമെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ പൊതുതാൽപര്യ ഹർജിയിലെ ആവശ്യം. സമാന ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.

article-image

dfgd

You might also like

Most Viewed