സുരക്ഷാ ഏറ്റുമുട്ടലിൽ ബിജാപൂരിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു


ഛത്തീസ്ഗഡിലെ ബിജാപൂരിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എട്ട് മണിക്കൂർ നീണ്ട സുരക്ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ബുധനാഴ്ച രാവിലെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ലെൻഡ ഗ്രാമത്തിലെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മുതിർന്ന മാവോയിസ്റ്റ് നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, ജില്ല റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്ര) എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ചൊവ്വാഴ്ചത്തെ ഓപ്പറേഷന് നേതൃത്വം നൽകിയതെന്ന് അധികൃതർ അറിയിച്ചു.

ദേശീയ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കുന്ന ബസ്തർ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ബീജാപൂർ ജില്ല വരുന്നതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മാർച്ച് 27 ന് ബീജാപൂരിലെ ബസഗുഡ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഏറ്റുമുട്ടൽ നടക്കുന്നത്. ഈ വർഷം ഇതുവരെ 43 മാവോയിസ്റ്റുകളെങ്കിലും ബസ്തറിൽ സുരക്ഷാ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

article-image

cvzcvxdscxcxzdsxc

You might also like

Most Viewed